പടിയൂര്‍ പൊടിക്കളം ഭഗവതിക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം 22 മുതല്‍

പടിയൂര്‍ പൊടിക്കളം ഭഗവതിക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം 22 മുതല്‍



ഇരിട്ടി : പടിയൂര്‍ പൊടിക്കളം ഭഗവതിക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം 22 മുതല്‍ 24 വരെ നടക്കും. 22 ന് വൈകുന്നേരം 4 മണിക്ക് നടതുറക്കല്‍, 5.30 ന് വള്ളിത്തല കാവില്‍ ദീപം തെളിയിക്കല്‍, തുടര്‍ന്ന് വാദ്യമേളങ്ങളോടെ താലപ്പൊലി, കലവറ നിറക്കല്‍ ഘോഷയാത്ര, 23 ന് വൈകുന്നേരം 4 മണി മുതല്‍ മുത്തപ്പന്‍, ശാസ്ത്തപ്പന്‍, ഭൈരവന്‍ വെള്ളാട്ടങ്ങള്‍, കരുവാള്‍ ഭഗവതി, ഉച്ചിട്ട ഭഗവതിതോറ്റം, രാത്രി 12 ന് പുത്തന്‍പറമ്പ് അറത്തില്‍ കാവില്‍ നിന്നും കുളിച്ചെഴുന്നള്ളത്ത്, 24 ന് പുലര്‍ച്ചെ 3 മുതല്‍ ഗുളികന്‍, ശാസ്തപ്പന്‍, ഭൈരവന്‍, കരുവാള്‍ ഭഗവതി, ഉച്ചിട്ട ഭഗവതി തെയ്യക്കോലങ്ങള്‍, ഉച്ചക്ക് 12 ന് പ്രധാനഭഗവതിയായ പൊടിക്കളം ഭഗവതിയുടെ പുറപ്പാട്, രാത്രി 10 ന് ശാക്തേയപൂജ എന്നിവയും നടക്കും. എല്ലാദീവസവും അന്നദാനവും ഉണ്ടായിരിക്കും.