
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പുരുഷോത്തം രുപാല. 2021-22 കാലത്തെ ലോകത്തെ മൊത്തം പാലുല്‍പ്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ലോക ഭക്ഷ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പാല്‍ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആകെ ഉല്‍പ്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യയില്‍ നിന്നാണ്,’ ലോകസഭയില്‍ നല്‍കിയ മറുപടിയിലാണ് രുപാല ഇക്കാര്യം വ്യക്തമാക്കിയത്.
Also read- എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് പാൽ ഉത്പാദനത്തില്‍ 51 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പാലുല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. 2014-15 146.31 മില്യണ്‍ ടൺ ആയിരുന്നു രാജ്യത്ത് ഉല്‍പ്പാദിപ്പിച്ച പാലിന്റെ അളവ് എന്നാല്‍ അത് 221.1 ടണ്‍ ആയി ഇപ്പോള്‍ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.