രണ്ടുവര്‍ഷം മുമ്പ് മൊബൈല്‍ മോഷണം ആരോപിച്ചു കള്ളനെന്ന് വിളിച്ചു ; 58 കാരിയെ 16 കാരന്‍ ബലാത്സംഗം ചെയ്ത് അരിവാളിന് വെട്ടി ക്രൂരമായി കൊലപ്പെടുത്തി പ്രതികാരം...!!

രണ്ടുവര്‍ഷം മുമ്പ് മൊബൈല്‍ മോഷണം ആരോപിച്ചു കള്ളനെന്ന് വിളിച്ചു ; 58 കാരിയെ 16 കാരന്‍ ബലാത്സംഗം ചെയ്ത് അരിവാളിന് വെട്ടി ക്രൂരമായി കൊലപ്പെടുത്തി പ്രതികാരം...!!


ഇരയായ മദ്ധ്യവയസ്‌ക്കയുടെ വായില്‍ പ്ലാസ്റ്റിക് ബാഗും തുണിയും തിരുകി സമീപത്തെ കെട്ടിട നിര്‍മ്മാണ സൈറ്റിലേക്ക് കൊണ്ടുപോയായിരുന്നു ആക്രമണം. കട്ടിയേറിയ ഒരു വസ്തുകൊണ്ട് സ്ത്രീയുടെ തലയ്ക്കടിക്കുകയും ശരീരം മുഴുവന്‍ ഒരുതരം അരിവാള്‍ കൊണ്ടു വെട്ടുകയും ചെയ്തു. ലൈംഗികാവയവം വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു.

രെവ: രണ്ടുവര്‍ഷം മുമ്പ് കള്ളനെന്ന് മുദ്രകുത്തിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ 16 കാരന്‍ 58 കാരിയെ ബലാത്സംഗം ചെയ്ത ശേഷം മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ രവ ജില്ലയില്‍ നടന്ന സംഭവത്തില്‍ പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടില്‍ നിന്നും ഒരു മൊബൈല്‍ഫോണ്‍ മോഷണം പോയ സംഭവത്തില്‍ 16 കാരനെ സംശയിച്ചിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയാണ് കുറ്റകൃത്യമെന്നാണ് സംശയം.

ജനുവരി 30 ന് രാത്രിയില്‍ ഹനുമാന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൈലാഷ്പുരി ഗ്രാമത്തിലായിരുന്നു സംഭവം. ഇരയായ മദ്ധ്യവയസ്‌ക്കയുടെ വായില്‍ പ്ലാസ്റ്റിക് ബാഗും തുണിയും തിരുകി സമീപത്തെ കെട്ടിട നിര്‍മ്മാണ സൈറ്റിലേക്ക് കൊണ്ടുപോയായിരുന്നു ആക്രമണം. കട്ടിയേറിയ ഒരു വസ്തുകൊണ്ട് സ്ത്രീയുടെ തലയ്ക്കടിക്കുകയും ശരീരം മുഴുവന്‍ ഒരുതരം അരിവാള്‍ കൊണ്ടു വെട്ടുകയും ചെയ്തു. ലൈംഗികാവയവം വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു.

58 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കെട്ടിട നിര്‍മ്മാണ സൈറ്റില്‍ കിടക്കുന്നതായി വിവരം കിട്ടിയതിശന തുടര്‍ന്ന് ഫെബ്രുവരി 1 നായിരുന്നു പോലീസ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് ടീമും ഉടന്‍ സ്ഥലത്തെത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ വീട്ടുകാര്‍ ഉയര്‍ത്തിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ അയല്‍ക്കാരനായ കുട്ടിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്.

രണ്ടുവര്‍ഷം മുമ്പ് 16 കാരന്‍ സ്ത്രീയുടെ വീട്ടില്‍ ടെലിവിഷന്‍ കാണാന്‍ വരുന്നത് പതിവായിരുന്നു. ഈ സമയത്ത് ഒരിക്കല്‍ വീട്ടില്‍ നിന്നും മൊബൈല്‍ഫോണ്‍ കാണാതെ പോകുകയും പയ്യനെ വൃദ്ധയുടെ വീട്ടുകാര്‍ സംശയിക്കുകയും ചെയ്തിരുന്നു. പയ്യനെ മോഷ്ടാവെന്ന് മുദ്രകുത്തിയത് 16 കാരനും വീട്ടുകാരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി മാറുകയും ചെയ്തു. നാട്ടുകാരുടെ മുന്നില്‍ തന്നെ മോഷ്ടാവെന്ന് മുദ്രകുത്തി നാണം കെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ 16 കാരന്‍ തീരുമാനം എടുക്കുകയും ചെയ്തു.

ജനുവരി 30 ന് ഇരയുടെ ഭര്‍ത്താവും മകനും പുറത്ത് പോയ സമയത്ത് പയ്യന്‍ വീട്ടിനുള്ളില്‍ കടന്നു കയറുകയും ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ഇവര്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ പ്ലാസ്റ്റിക് ബാഗും തുണിയും വായില്‍ തിരുകുകയും ഒരു പോളിത്തീന്‍ കവര്‍ തലയില്‍ ഇട്ടു മൂടി കെട്ടി. അതിന് ശേഷം കയറും വയറും ഉപയോഗിച്ച് കെട്ടി അനങ്ങാന്‍ കഴിയാതാക്കി കെട്ടിടം പണി നടക്കുന്ന സൈറ്റിലേക്ക് വലിച്ചുകൊണ്ടു പോയി.

ഇരയുടെ തല, കൈകള്‍, കഴുത്ത്, നെഞ്ച് എന്നിവിടെല്ലാം അരിവാള്‍ കൊണ്ടു വെട്ടുകയും ഒരു വടിയെടുത്ത് ലൈംഗികാവയവത്തില്‍ അടിച്ചു ചതയ്ക്കുകയും ചെയ്തു. അക്രമത്തിന് ശേഷം സ്ത്രീയുടെ വീട്ടില്‍ നിന്നും 1000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുകയൂം ചെയ്തു. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റമെല്ലാം ഏറ്റുപറഞ്ഞിട്ടുണ്ട്. പയ്യനെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റി