കൂത്തുപറമ്പ നൂഞ്ഞമ്പായി ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രവരി 8ന് നടക്കും.

കൂത്തുപറമ്പ നൂഞ്ഞമ്പായി ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രവരി 8ന് നടക്കും

കൂത്തുപറമ്പ് : പുതുതായി നിർമിച്ച കൂത്തുപറമ്പ് നൂഞ്ഞമ്പായി ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 8 ബുധനാഴ്ച വൈകുന്നേരം 4മണിക്ക് പ്രസിഡണ്ട് സി. കെ. മായിൻ ഹാജിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട :സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഉദ്ഘാടനം നിർവഹിക്കും.

അനുബന്ധമായി 8, 9. തിയ്യതികളിലായി മതപ്രഭാഷണങ്ങൾ നടക്കും. ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ദുൽ അസീസ് ദാരിമി കെല്ലൂർ,ഫെബ്രുവരി 9 വ്യാഴം 4 മണിക്ക് ബഹുമാനപ്പെട്ട : പേരോട് അബ്ദുറഹിമാൻ സഖാഫി രാത്രി 7 മണിക്ക് ഷാക്കിർ ബാഖവി മമ്പാട് എന്നിവർ പ്രഭാഷണംനടത്തും. വെള്ളിയാഴ്ച്ച ജുമാ നിസ്ക്കാരത്തിന് കൂത്തുപറമ്പ് മഹല്ല് ഖാസി ഉമർ മുസ്ലിയാർ കൊയ്യോട് നേതൃത്വം നൽകും.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് മായിൻ ഹാജി, അബ്ദുൽ ഖാദർ ഫലാഹി, മജീദ് മങ്ങാടൻ, റുഫൈദ് സഅദി, അബ്ദുള്ള ജൗഹരി, ഉസ്മാൻ അവറോത്ത് എന്നിവർ പങ്കെടുത്തു.