നിരവധി ആവശ്യങ്ങൾക്കാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയത്. സിക്കിൾസെൽ രോഗത്തിനുള്ള ചികിത്സയ്‌ക്കും ഗവേഷണത്തിനുമായി കോമ്പ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് കെയർ സെന്റർ വയനാട്ടിൽ സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നുമാത്രമല്ല സ്വകാര്യ മേഖലയ്‌ക്ക് സഹായകരമായ പ്രഖ്യാപനമാണ് ബജറ്റിൽ നടത്തിയത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കേന്ദ്രവിഹിതം അനുവദിക്കണം, ജന്തുജന്യ രോഗങ്ങൾ തടയുന്ന വൺ ഹെൽത്തിനായുള്ള പ്രത്യേക സെന്റർ, അങ്കണവാടി ജീവനക്കാരുടെ വേതന വർധനവ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ആധാർ വേണമെന്ന നിബന്ധന ജനങ്ങൾക്ക് ബുദ്ധിമുട്ടായതിനാൽ അതൊഴിവാക്കുക തുടങ്ങിയവയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിലൊരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല.