നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു



പത്തനംതിട്ട: നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു. പന്തളം മാവേലിക്കര റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മുടിയൂർക്കോണം സ്വദേശി ആകാശാണ് (19) മരിച്ചത്. കൂടെയുണ്ടായ അഭിജിത്തിനെ ഗുരുതരമായ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മുൻപിൽ പോയ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം. സ്കൂട്ടർ മറിഞ്ഞ് വലതുവശത്തേക്ക് വീണ ഇവരെ എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ ഇടിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ആകാശ് മരിച്ചു. സാരമായി പരിക്കേറ്റ അഭിജിത് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.