ട്രാൻസ് വേൾഡിൽ നിന്നും മിസ് മലബാർ റിഷാനയെ വിവാഹം ചെയ്ത് മിസ്റ്റർ കേരള പ്രവീൺ

ട്രാൻസ് വേൾഡിൽ നിന്നും മിസ് മലബാർ റിഷാനയെ വിവാഹം ചെയ്ത് മിസ്റ്റർ കേരള പ്രവീൺ


  • പ്രണയദിനത്തിൽ ട്രാൻസ് മാൻ പ്രവീൺ നാഥും ട്രാൻസ് വുമൺ റിഷാന ഐഷുവും വിവാഹിതരായി. പാലക്കാട് വച്ചായിരുന്നു വിവാഹം. പാലക്കാട് സ്വദേശിയാണ് പ്രവീൺ. ഐഷു മലപ്പുറത്ത് നിന്നും. 2021ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു ബോഡി ബിൽഡർ ആയ പ്രവീൺ. ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം റിഷാന സ്വന്തമാക്കിയിട്ടുണ്ട്. വീട്ടുകാർ ആദ്യം എതിർത്തെങ്കിലും, അവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം. കുറച്ചു നാളുകളായി ലിവിങ് ടുഗെദർ ബന്ധത്തിലായിരുന്നു ഇരുവരും.