കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു

കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു.


കണ്ണൂർ ഉൾപ്പെടെയുള്ള നോൺമെട്രോ നഗരങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ അവസാനിപ്പിച്ചു. കണ്ണൂർ-ഡൽഹി സെക്ടറിലാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. ഈ മാസം 13-നാണ് ഡൽഹി സർവീസ് നിർത്തിയത്. 

എയർ ഇന്ത്യ, എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായമുള്ള ലയനനടപടികളുടെ ഭാഗമായാണ് സർവീസ് താത്‌കാലികമായി അവസാനിപ്പിച്ചത്.

ലയനനടപടി പൂർത്തിയായാൽ പുതിയ കമ്പനികളിലൊന്ന് ഈ സെക്ടറുകളിൽ സർവീസ് തുടങ്ങും. ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു. 

ആദ്യം ആഴ്ചയിൽ മൂന്നുദിവസമായിരുന്നു കണ്ണൂർ-ഡൽഹി സർവീസ്. പിന്നീട് ഇത്‌ പ്രതിദിനമാക്കി ഉയർത്തിയിരുന്നു.
 മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരിൽനിന്ന് നേരിട്ടുമായിരുന്നു.