തെരുവിൽ സ്വൈര്യവിഹാരം നടത്തി സിംഹക്കൂട്ടം; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി നാട്ടുകാർ

തെരുവിൽ സ്വൈര്യവിഹാരം നടത്തി സിംഹക്കൂട്ടം; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി നാട്ടുകാർ


വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുന്നത് ഇപ്പോൾ അത്ര പുതുമയല്ലാതായി മാറിയിട്ടുണ്ട്. പുലിയും കടുവയും ആനയും ഒക്കെ ഇത്തരത്തിൽ ജനവാസ മേഖലകളിൽ ഇറങ്ങി ഭീതി പടർത്തുന്നതിന്റെ വാർത്തകൾ ദിനേന റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ നാട്ടിലിറങ്ങി ഭീതി പടർത്തിയ സിംഹത്തെ കുറിച്ചുള്ള വാർത്തകൾ വളരെ അപൂർവമായി മാത്രമേ വന്നിട്ടുണ്ടാവുകയുള്ളൂ. എന്നാൽ, ഇപ്പോഴിതാ ഫോറസ്റ്റ് ഓഫീസറായ സുശാന്ത് നന്ദ തൻറെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

ഗുജറാത്തിലെ ഒരു തെരുവിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തെരുവിലൂടെ നടക്കുന്ന ഒരു സിംഹക്കൂട്ടം ആണ് വീഡിയോയിൽ. ഏഴ് സിംഹങ്ങളെയാണ് ഇതിൽ കാണാൻ കഴിയുന്നത്. കൂടുതൽ സിംഹങ്ങൾ ഇവയുടെ പിന്നാലെ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. തെരുവിലൂടെ അലക്ഷ്യമായി നടന്നു നീങ്ങുന്ന സിംഹങ്ങളിൽ ചിലത് സമീപത്തെ മതിൽ ചാടി കടക്കാൻ ശ്രമിക്കുന്നതും കാണാം