കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം


കോഴിക്കോട്: കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരണപ്പെട്ടു. പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. വീടിന്റെ മുകൾ നിലയിൽ കളിക്കുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങിയത്. ഭക്ഷണം കഴിക്കാൻ മാതാവ് വിളിച്ചതിനെ തുടർന്ന് സഹോദരൻ മുകൾ നിലയിൽ കയറിയപ്പോഴാണ് റിസ്വാൻ്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഷീദിൻ്റെയും ജമീലയുടെയും മകനാണ്. റന, സിയാൻ എന്നിവർ സഹോദരങ്ങളാണ്.