കൃഷി പഠിക്കാൻ ഇസ്റാഈലിൽ എത്തിയ മലയാളി കർഷകരിൽ ഇരിട്ടി സ്വദേശിയെ കാണാതെയായി

കൃഷി പഠിക്കാൻ ഇസ്റാഈലിൽ എത്തിയ മലയാളി കർഷകരിൽ ഇരിട്ടി സ്വദേശിയെ കാണാതെയായി

 ജറുസലേം | നൂതന കൃഷി രീതി പഠിക്കാനായി കേരളത്തിൽ നിന്നും ഇസ്റാഈലിൽ എത്തിയ 27 കർഷകരിൽ ഒരാളെ കാണാതെയായി. കണ്ണൂർ ഇരിട്ടിയിലെ ബൈജു കുര്യനെയാണ് ഇന്നലെ കാലത്ത് മുതൽ കാണാതായത്. സംഭവം സംബന്ധിച്ച് പോലീസിലും ഇസ്റാഈൽ എംബസിയിലും സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് കുമാർ പരാതി നൽകി. നാട്ടിൽ ഭാര്യയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഫോണിൽ ബന്ധപെടാനും സാധിക്കുന്നില്ലെന്ന് സഹയാത്രികർ അറിയിച്ചു