വീടുകൾക്ക് നേരെ അക്രമം യുവാവിനെതിരെ കേസ്

വീടുകൾക്ക് നേരെ അക്രമം യുവാവിനെതിരെ കേസ്ന്യൂ മാഹി .മത്സ്യതൊഴിലാളികൾക്കായി നിർമ്മിക്കുന്ന വീടുകൾക്ക് നേരെ അക്രമം നടത്തി നാശനഷ്ടം വരുത്തിയ യുവാവിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ കൊമ്മൻ വയലിൽ താമസിക്കുന്ന കൗസല്യയുടെ മകൻ ഉദ്ദേഷ് കുമാറിൻ്റെ പേരിലാണ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 30 ന് രാത്രി 8.45 ഓടെയാണ് സംഭവം.
കൊമ്മൽവയലിൽ പണിയുന്നതലായിയിലെ പവിത്രൻ്റെ മകൻ പ്രവീണിൻ്റെ വീട് നിർമ്മാണ സ്ഥലത്ത് അതിക്രമിച്ച് കയറിയ ഇയാൾ കോൺക്രീറ്റ് ഭാഗത്ത് സ്ഥാപിച്ച തൂണുകളും മറ്റും നശിപ്പിച്ച് 30,000 രൂപയുടെ നാശനഷ്ടം വരുത്തുകയും, മൈലാട്ടിൽ ഹൗസിൽ പീതാംബരൻ്റെ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി മോട്ടോർ പമ്പിൻ്റെ പെപ്പ് നശിപ്പിക്കുകയും വീടിൻ്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ തകർത്ത് 30,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിലുമാണ് പോലീസ് കേസെടുത്തത്.