കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ചു

കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ചു


വയനാട്: വയനാട്‌ അമ്പുകുത്തി പാടിപറമ്പിൽ കെണിയിൽ കുരുങ്ങി  കടുവ ചത്ത സംഭവത്തിൽ വനം വകുപ്പ്‌ ചോദ്യം ചെയ്ത യുവാവ്‌ തൂങ്ങിമരിച്ചു. അമ്പുകുത്തി പാട്ടുപറമ്പ് നാല് സെൻ്റ് കോളനിയിലെ ഹരിയാണ്‌ തൂങ്ങി മരിച്ചത്‌. വനം വകുപ്പിൻ്റെ ഭീഷണിയെ തുടർന്നാണ് ഹരി ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ ഈ ആരോപണം വനംവകുപ്പ് നിഷേധിക്കുകയാണ്. മരിച്ച ഹരി കേസിൽ  പ്രതിയല്ലെന്നും സാക്ഷി ആയി രേഖപ്പെടുത്തിയിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. സംഭവ ദിവസം സ്ഥലത്ത് എത്തിയ ഹരിയോട് വനപാലകർ കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു എന്നാൽ ഇയാളെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടില്ലെന്നും വനംവകുപ്പ് വിശദീകരിച്ചു.