ഹാജിമാര്‍ക്ക് ഇനി കണ്ണൂരില്‍ നിന്ന് പറക്കാം

ഹാജിമാര്‍ക്ക് ഇനി കണ്ണൂരില്‍ നിന്ന് പറക്കാം 




മട്ടന്നൂര്‍: ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ വിമാനത്താവളവും ഇടംപിടിച്ചതോടെ മലബാറിന്റെ വികസന പ്രതീക്ഷകള്‍ വാനോളം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുടെ കൂടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
ഇതോടെ കണ്ണൂരിന് പുറമേ കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും കുടക് ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് യാത്ര എളുപ്പമാവും.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കാന്‍ കണ്ണൂര്‍ വിമാനത്താവളം സജ്ജമാണെന്നു കിയാല്‍ അധികൃതര്‍ അറിയിച്ചു.