കേന്ദ്ര - കേരള സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ സംഗമം നടത്തി
ഇരിട്ടി: കേന്ദ്ര - കേരള സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ സംഗമം നടത്തി. മൊയ്തീൻ ചാത്തോത്തിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഒ ഹംസ ഉദ്ഘാടനം ചെയ്തു. നസീർ നല്ലൂർ, പി കെ അഷറഫ്,കെ വി റഷീദ്,കെ പി റംഷാദ്, അസ്‌ലം മുഴക്കുന്ന്, എം കെ കുഞ്ഞാലി, കെ മുസ്തഫ ഹാജി, ലത്തീഫ് വിളക്കോട് എന്നിവർ സംസാരിച്ചു.