മട്ടന്നൂർ പൊറോറ സ്വദേശി ബംഗളൂരുവിൽ നിര്യാതനായിമട്ടന്നൂർ പൊറോറ സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
ബംഗളൂരു: കണ്ണൂര്‍ പൊറോറ ഐ.എല്‍.സി വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ (65) ബംഗളൂരുവിൽ നിര്യാതനായി. ദീര്‍ഘകാലമായി ഹൊസ്‌കോട്ടെയില്‍ പലചരക്ക് കട നടത്തിവരികയായിരുന്നു. രാവിലെ കട തുറക്കാത്തത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ താമസസ്ഥലത്ത് ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

ശിഹാബ് തങ്ങള്‍ സെന്ററിലെ മരണാനന്തര കർമങ്ങള്‍ക്ക് ശേഷം മൃതദേഹം നാലാംകേരി ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. ഭാര്യ: സി.പി. ഫാത്വിമ. മക്കള്‍: ഫാസില, അസീല.