നീർവേലി അളകാപുരിയിൽ വ്യാജ ലൈസൻസ് പിടികൂടി

നീർവേലി അളകാപുരിയിൽ വ്യാജ ലൈസൻസ് പിടികൂടി


കുത്തുപറമ്പ് : _നീർവേലിക്ക് സമീപം അളകാപുരിയിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജലൈസൻസ് പിടികൂടി. മകളുടെ പേരിലുള്ള ലൈസൻസിൽ കൃത്രിമം കാട്ടി വ്യാജ ലൈസൻസ് ഉണ്ടാക്കിയ കണ്ടംകുന്ന് സ്വദേശി കലാം ആണ് ചൊവ്വാഴ്ച പിടിയിലായത്._

_വ്യാജ ലൈസൻസ് നിർമ്മിക്കാൻ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിച്ച് നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ ടി ഒ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി. എംവിഐ മാരായ ബിജു പിവി, ജയറാം, എഎംവിഐ കെ കെ സുജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു._