സിപിഎം മനസ്സ് മരവിച്ച ക്രിമിനലുകളുടെ കൂടാരമായി മാറി - വി.ഡി. സതീശൻ

സിപിഎം മനസ്സ്  മരവിച്ച ക്രിമിനലുകളുടെ കൂടാരമായി  മാറി -  വി.ഡി. സതീശൻ

ഇരിട്ടി: മനസ് മരവിച്ച ഒരു പറ്റം ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ. ആറളം മേഖല കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ എന്ത് അനാശ്യാസ പ്രവർത്തനം നടന്നാലും ഒരു പങ്ക് സി പി എമ്മിനുണ്ട്. ആകാശ് തില്ലങ്കേരിയുടെ വിരൽതുമ്പിൽ വിറച്ച് പോയ പാർട്ടിയാണ് സി പി എം. ആകാശിനെ പ്രകോപിപ്പിക്കരുതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി അണികൾക്ക് കൊടുത്ത നിർദ്ദേശം.  ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണിപ്പോൾ. ലോകത്തിലെ തീവ്രവാദ സംഘടനകളെ തോൽപ്പിക്കും വിധമാണ് ഇപ്പോൾ സിപിഎം പ്രവർത്തിക്കുന്നത്. ജയിലിലിരുന്ന് ക്വട്ടേഷൻ സംഘങ്ങൾ നാടിനെ ഭരിക്കുന്നു .  ദേശിയ തലത്തിലെ ബിജെപിയും കേരളത്തിലെ സി പി എമ്മും തമ്മിൽ പരസ്പര ധാരണയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് അധ്യക്ഷനായി. കെ.പി.സി.സി അംഗം ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ഹാരിസ്കെ ബാബു,.സി.മുഹമ്മദ് ഫൈസൽ, വി.ടി.തോമസ്, ജോഷി പാലമറ്റം, തോമസ് വർഗീസ്, അരവിന്ദൻ അക്കാണശ്ശേരി, വി.കെ.ജോസഫ്, മാത്തുക്കുട്ടി പന്തപ്ലാക്കൽ, സി.അബ്ദുൾ നാസർ, ഷിജിനടുപ്പറമ്പിൽ, സാജു യോമസ്, കെ.വി.ബഷീർ, കെ.വി.ശിഹാബുദ്ദിൻ, പി.പി.നൗഫൽ, കെ.അയ്യൂബ്, ജിമ്മി അന്തിനാട്എന്നിവർ സംസാരിച്ചു.