കടുവ കെണിയിൽ കുടുങ്ങിയത് കണ്ട കർഷകൻ മരിച്ച നിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ

കടുവ കെണിയിൽ കുടുങ്ങിയത് കണ്ട കർഷകൻ മരിച്ച നിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ


  • സുൽത്താൻ ബത്തേരി: നെന്മേനിയിൽ കടുവ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ ആദ്യം കടുവയെ കണ്ടെത്തിയ കർഷകൻ തൂങ്ങി മരിച്ചനിലയിൽ. അമ്പുകുത്തി നാല് സെൻറ് കോളനിയിൽ താമസിക്കുന്ന ക്ഷീരകർഷകനായ ഹരികുമാറാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.


കടുവ കെണിയിൽ കുടുങ്ങിയതും ആയി ബന്ധപ്പെട്ട വനംവകുപ്പ് ഹരിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ചോദ്യം ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസിലേക്ക് ചെല്ലാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. വനം വകുപ്പ്‌ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു ഹരി. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ദേശീയ പാത ഉപരോധിക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000