ആഹ്ലാദ പ്രകടനം നടത്തി

ആഹ്ലാദ പ്രകടനം നടത്തി

ഇരിട്ടി സബ്ജില്ല കായിക മേളയിൽ യു.പി. കിഡ്ഡീസ് വിഭാഗം ഓവറോൾ റണ്ണർ അപ്പ് കരസ്ഥമാക്കിയ അമ്പായത്തോട് യു.പി സ്കൂൾ സ്പോർട്സ് ടീം കുട്ടികൾ കൊട്ടിയൂർ പഞ്ചായത്തിൽ ആഹ്ലാദ പ്രകടനം നടത്തി. സ്കൂൾ ബാൻഡ് ടീമിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ കുട്ടികൾ കൊട്ടിയൂർ, അമ്പായത്തോട്, പാൽച്ചുരം ഭാഗങ്ങളിൽ തങ്ങളുടെ വിജയം പ്രഘോഷിച്ചു കൊണ്ടു നടത്തിയ റാലിയ്ക്ക് അധ്യാപകർ നേതൃത്വം നൽകി.