നെടുംപുറംചാലിൽ മണ്ണുമാന്തിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

നെടുംപുറംചാലിൽ മണ്ണുമാന്തിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

നെടുംപുറംചാൽ: മണ്ണുമാന്തിയും കോൾ-ടാക്‌സിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.നെടുംപുറംചാലിലെ വെള്ളാംകുഴിയിൽ ബെന്നി(45),സഹോദരൻ ഷിബു(42) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.നെടുംപുറംചാൽ കമല റോഡിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.പോക്കറ്റ് റോഡിൽ നിന്ന് വന്ന മണ്ണുമാന്തി ഓട്ടോയിലിടിച്ചാണ് അപകടം.