കൊട്ടിയൂർ അമ്പായത്തോടിൽ പശുക്കിടാവിനെ വന്യജീവി കടിച്ചു കൊന്നു


 കൊട്ടിയൂർ അമ്പായത്തോടിൽ പശുക്കിടാവിനെ വന്യജീവി കടിച്ചു കൊന്നു.

 കേളകം: അമ്പായത്തോട് പറങ്കിമലയിലെ തടത്തില്‍ കുഞ്ഞിക്കണ്ണന്റെ 12 ദിവസം പ്രായമായ പശുക്കിടാവിനെയാണ് വന്യജീവി കടിച്ചു കൊന്നത്.കുഞ്ഞിക്കണ്ണനും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം.കിടാവിന്റെ കാലിന്റെ ഭാഗത്താണ് കടിയേറ്റത്.ഈ ഭാഗം ഭക്ഷിച്ച നിലയിലുമാണ്. കൊട്ടിയൂര്‍ വെസ്റ്റഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ജെ റോബര്‍ട്ട്,ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍ സുനീന്ദ്രന്‍,വാര്‍ഡ് മെമ്പര്‍ ഷേര്‍ലി പടിയാനിക്കല്‍,വനപാലകര്‍ എന്നിവര്‍ സന്ദര്‍ശിച്ചു