റേഷൻ ഡീലർമാർ സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

റേഷൻ ഡീലർമാർ സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

ഇരിട്ടി: റേഷൻ ഡീലർമാർ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി. ധർണ്ണാ സമരം എ കെ ആർ ആർ ഡി എ  സംസ്ഥാന കമ്മിറ്റി അംഗം കെ. ഡി. നാരായണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര -കേരള സർക്കാരുകൾ റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണനയ്ക്കും അവഹേളനത്തിനും എതിരെയായിരുന്നു പ്രതിഷേധം. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ. എൻ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എ. ഗഫൂർ, കെ. ബാലകൃഷ്ണൻ, ടി. സജി, പി.വി. കുര്യൻ, എ.ടി. രാമൻ, പി. സണ്ണി, എ .ടി. ജയകുമാർ എന്നിവർ സംസാരിച്ചു