ജപ്തിക്കായി ബാങ്ക് അധികൃതർ ഭൂമി അളക്കുന്നതിനിടെ ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ

ജപ്തിക്കായി ബാങ്ക് അധികൃതർ ഭൂമി അളക്കുന്നതിനിടെ ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ


കോട്ടയം: വൈക്കം തോട്ടകത്ത് സഹകരണ ബാങ്കിന്റെ ജപ്തിക്കായി ഭൂമി അളക്കുന്നതിനിടെ ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ. വാക്കേത്തറ സ്വദേശി കാർത്തികേയനെ(61) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തോട്ടകം സഹകരണ ബാങ്കിൽ നിന്ന് കാർത്തികേയൻ 2014ൽ 7 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 2019 ലെ കാലാവധി കഴിഞ്ഞപ്പോൾ 24,000 രൂപ മാത്രമാണ് പലിശ ഉൾപ്പെടെ അടച്ചത്.


വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ കാർത്തികേയന്റെ വീടും സ്ഥലവും ബാങ്ക് ഉദ്യോഗസ്ഥർ അളക്കുന്നതിനിടെയായിരുന്നു കാർത്തികേയൻ ജീവനൊടുക്കിയത്.

ബാങ്കിൽ നിന്നുള്ള സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. മരണകാരണം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.