
കേളകം :ഇരട്ടത്തോട് പാലത്തിൽ വെള്ളിയാഴ്ച രാത്രി ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. വല്യളക്കളത്തിൽ വിൻസന്റ് (46 )സഹോദര പുത്രൻ ജോയൽ( 20 )എന്നിവരാണ് മരിച്ചത്. കൊട്ടിയൂർ സ്വദേശി അമലേഷിനാണു ഗുരുതരമായി പരിക്ക്.
പള്ളി പെരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിൻസെന്റ് ജോയലും സഞ്ചരിച്ച വാഹനവുംകേളകത്തു നിന്ന് കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന അമലേഷിന്റെ വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.