എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു: ഡ്രൈവര്‍ അത്ഭുതകമായി രക്ഷപ്പെട്ടു

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു: ഡ്രൈവര്‍ അത്ഭുതകമായി രക്ഷപ്പെട്ടു


കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എൽദോസ് ആണ് കാർ ഓടിച്ചിരുന്നത്. മാരുതി ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്.  ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തിൽ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച് മരിച്ചിരുന്നു.