കന്യാകുമാരിയിൽ മന്ത്രവാദി തട്ടികൊണ്ടുപോയ രണ്ടുവയസുകാരിയെ പൊലീസ് നാലു മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി

കന്യാകുമാരിയിൽ മന്ത്രവാദി തട്ടികൊണ്ടുപോയ രണ്ടുവയസുകാരിയെ പൊലീസ് നാലു മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി


  • കന്യാകുമാരി: കന്യാകുമാരി തക്കലയിൽ മന്ത്രവാദി തട്ടികൊണ്ടുപോയ രണ്ടുവയസുകാരിയെ നാലു മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്. സംഭവത്തിൽ കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പൂജ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു മന്ത്രവാദി തട്ടിക്കൊണ്ടുപോക്കുകയായിരുന്നു. ഐ.ടി. ജീവനക്കാരായ മാതാപിതാക്കളും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി അപകടത്തിൽ കിണറ്റിൽ വീണിരിക്കാമെന്ന തോന്നലിൽ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി കിണർ വറ്റിച്ച് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മന്ത്രവാദിയുടെ വീട്ടിൽ കുട്ടിയെ കണ്ടെത്തിയത്