പിതാവിനെതിരെ പീഡന പരാതിയുമായി യുവതി

പിതാവിനെതിരെ പീഡന പരാതിയുമായി യുവതി


ധർമ്മടം: ഭിന്ന ശേഷിക്കാരിയായ മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ലൈംഗീകമായി ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷി കാരിയായ 20കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ ധർമ്മടം പോലീസ് കേസെടുത്തത്.2020 മുതൽ ഇയാൾ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി തന്നെയാണ് പരാതിയുമായി പോലീസിലെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.