ക്വാറി വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികളും അമ്മൂമ്മയും മുങ്ങിമരിച്ചു

ഇടുക്കി : ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപം പാറ ക്വാറിയിലെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയും സഹോദരിമാരായ രണ്ട് പേരക്കുട്ടികളും മുങ്ങി മരിച്ചു. കൊമ്പോടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ ബിനോയി - ജാസ്മി ദമ്പതികളുടെ മക്കളായ ആൻമരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എൽസമ്മ (50) യുമാണ് മുങ്ങി മരിച്ചത്. കുട്ടികളിലൊരാൾ വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും മുങ്ങിമരിച്ചത്.