നീതി ഇലക്ട്രിക്കൽ സ്റ്റോർ ഉദ്ഘാടനം ഇന്ന്

നീതി ഇലക്ട്രിക്കൽ സ്റ്റോർ ഉദ്ഘാടനം ഇന്ന്
ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത്  പരിധിയായി പ്രവർത്തിക്കുന്ന ഏരിയ എംപ്ലോയിസ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ എടൂർ  കമ്പനിനിരത്തിൽ  ആരംഭിക്കുന്ന നീതി പ്ലബിംഗ് ആൻറ് സാനിറ്ററി ഷോറുമിൻ്റെ ഉദ്ഘാടനം ഇന്ന് (19/2) ഉച്ചക്ക് 2.30 ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.സണ്ണി ജോസഫ് എം.എൽ.എ.അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി രജിസ്ട്രാർ കെ. പ്രദോഷ് കുമാർ ആദ്യവിൽപ്പനയും അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.അജേഷ് നിക്ഷേപം സ്വികരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, കെ.പി.രാജേഷ് തുടങ്ങി മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രിയ പാർട്ടി പ്രതിനിധികളും ആശംസകൾ നേരും
വാർത്ത സമ്മേളനത്തിൽ സഹകരണ സംഘം പ്രസിഡൻ്റ് ജോസ് ജോർജ്ജ് മഠത്തിനകം, ഡയറക്ടർ പി.എ.മാത്യു എന്നിവർ പങ്കെടുത്തു.