'ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും': ആരോഗ്യമന്ത്രി

'ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും': ആരോഗ്യമന്ത്രി

തിരുവനന്തപുരം : ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതോടെയാണ് നടപടി. കാരുണ്യ വഴി പരമാവധി വിലകുറച്ചാകും വാക്സീൻ നൽകുകയെന്നും  മന്ത്രി അറിയിച്ചു. അവശ്യമരുന്ന് അല്ലാത്തതിനാൽ നേരത്തെ കാരുണ്യ വഴി വാക്സീൻ നൽകിയിരുന്നില്ല.