ക്രിയാത്മക കൗമാരം, കരുത്തും കരുതലും കൗമാരവിദ്യാഭ്യാസം
പടിയൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിയാത്മക കൗമാരം, കരുത്തും കരുതലും കൗമാരവിദ്യാഭ്യാസം പരിപാടി സംഘടിപ്പിച്ചു. പടിയൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ സിബി കാവനാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി രാജീവന്‍ അധ്യക്ഷത വഹിച്ചു. ഷിജോ ജോസഫ്, റൂബി കെ.രാജന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പ്രധാനാധ്യാപിക എ.കെ.നിര്‍മല, കൗണ്‍സലര്‍ എം.സമീന എന്നിവര്‍ സംസാരിച്ചു.