ഗുണനം ഇനി എന്തെളുപ്പം; കവർ പ്രകാശനം ചെയ്തു

ഗുണനം ഇനി എന്തെളുപ്പം; കവർ പ്രകാശനം ചെയ്തു


മട്ടന്നൂർ: കൈരളി ബുക്സ് പുറത്തിറക്കുന്ന കെ.കെ. കീറ്റുകണ്ടിയുടെ ബാലസാഹിത്യ കൃതിയായ ഗുണനം ഇനി എന്തെളുപ്പം എന്ന പുസ്തകത്തിന്റെ കവർ, മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രകാശനം ചെയ്തു. ശ്രീശങ്കരവിദ്യാപീഠം മാനേജർ സി.എച്ച്. മോഹൻദാസ് ഏറ്റുവാങ്ങി.
ടോപ്ക്കോ മുനീർ, ബാവ മട്ടന്നൂർ, കെ.പി. അനിൽകുമാർ, ഡി. മുനീർ, ഷംസു വട്ടക്കൊള്ളി, ശിവപ്രസാദ് പെരിയച്ചൂർ, താജുദ്ദീൻ മട്ടന്നൂർ തുടങ്ങിയവർ സംബന്ധിച്ചു.