മട്ടന്നൂരില്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്

മട്ടന്നൂരില്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് 

മട്ടന്നൂര്‍: നഗരമധ്യത്തിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുള്ള പുകപടലം വ്യാപാരികളേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി.
മട്ടന്നൂര്‍ ബസ് സ്റ്റാന്റിനു പിറകിലുള്ള മലബാര്‍ പ്ലാസ വ്യാപാര സമുച്ചയത്തിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 8.45 ഓടെ ശക്തമായ രീതിയില്‍ പുക ഉയരുന്നത് സമീപ വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
 
അഗ്‌നിരക്ഷാസേന വൈദ്യുതി ബന്ധം വേര്‍പെടുത്തി.