പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം യുവാവ് പിടിയിൽ, കൈയ്യിൽ പെട്രോളും ലൈറ്ററും

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം യുവാവ് പിടിയിൽ, കൈയ്യിൽ പെട്രോളും ലൈറ്ററും


കോഴിക്കോട് : പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത് (24)നെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റു ചെയതത്. യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ  വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ  വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 


ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാൻ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാൽ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാൾക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തിനെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അരുണിന്റെ വരവിൽ പന്തികേട് തോന്നിയ അമ്മ വാതിലടച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.