മൊബൈൽ ഫോണിനു വേണ്ടി സഹോദരനുമായി വഴക്കിട്ട 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍


മൊബൈൽ ഫോണിനു വേണ്ടി സഹോദരനുമായി വഴക്കിട്ട 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പാലോട് മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടായതിനു പിന്നാലെ പന്ത്രണ്ടു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസുകാരി അശ്വതിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

പാലോട് താന്നിമൂട് സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി. മൊബൈല്‍ ഫോണിനുവേണ്ടി സഹോദരനോട് വഴക്കിട്ട അശ്വതി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read- ടോറസ് ലോറിയുടെ കാബിന് പിന്നിൽ കുടുങ്ങി പത്തനംതിട്ടയിൽ തൊഴിലാളി മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).