ആറളം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1989-90 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമത്തോടനുബന്ധിച്ച് നടത്തിയ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണ്ണയവും സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
ആറളം: ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1989-90 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമത്തോടനുബന്ധിച്ച് നടത്തിയ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണ്ണയവും സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. 1989-90 കാലഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് മധുര മിഠായി നല്‍കിയിരുന്ന മമ്മിക്കയെ ആദരിച്ചു. റിട്ട. അധ്യാപകന്‍ കെ.കെ.ബാലകൃഷ്ണന്‍ രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.
ആറളം പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ നാസര്‍ ചാത്തോത്ത്, ഷൈന്‍ ബാബു, ഷീബ രവി, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജെയ്‌സ് ജോസ്, പിടിഎ പ്രസിഡന്റ് കെ.പേമദാസന്‍, കീഴ്പ്പള്ളി പിഎച്ച്‌സി ജെഎച്ച്‌ഐ ഷാഫി, സ്വാഗതസംഘം ചെയര്‍മാന്‍ പി.യൂനസ്, കണ്‍വീനര്‍ പി.അജയന്‍, സന്തോഷ് മാങ്ങാട്ടില്ല, മൈമുന, രമ, ഉസ്മാന്‍ മാണിക്കോട്ട്, കദീജ എന്നിവര്‍ പ്രസംഗിച്ചു. ഡോ.പി.അശ്വിന്‍ ക്യാമ്പ് വിശദീകരണം നടത്തി.
1911 ല്‍ ആറളം എലമെന്ററി സ്‌കൂള്‍ എന്ന പേരില്‍ ബ്രിട്ടീഷുകാരാല്‍ സ്ഥാപിക്കപ്പെട്ടതും പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുകയും കേരളപ്പിറവിയെ തുടര്‍ന്ന് യുപി സ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യുകയും ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറി ആയും ഉയര്‍ത്തപ്പെടുകയും ചെയ്തിട്ടും നാളിതുവരെയായി ഒരു കളി മൈതാനം ഇല്ലായെന്നുള്ള അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എക്ക് നിവേദനവും നല്‍കി.