കണ്ണൂരിൽ തെരുവ് നായ ആക്രമണം; വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്ക്
.-
കണ്ണൂർ: കണ്ണൂരിൽ തെരുവ് നായ ആക്രമണം. വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിൽ തെരുവ് നായയുടെ പരാക്രമം. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്.