പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചതിന് യുവതിക്ക് 25250 രൂപ പിഴയും കോടതി പിരിയുംവരെ തടവും

പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചതിന് യുവതിക്ക് 25250 രൂപ പിഴയും കോടതി പിരിയുംവരെ തടവും


  • മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരിക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്ബ്രം മംഗലശ്ശേരി മുസ്‍ല്യാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമയെയാണ്(20) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതി 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും അനുഭവിക്കണമെന്നാണ് കോടതി വിധിച്ചത്.

2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവുമാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്കൂൾ വിദ്യാർഥിയാണ് സ്കൂട്ടർ ഓടിച്ചതെന്ന് പൊലീസിന് ബോധ്യമായി. തുടർന്ന് സ്കൂട്ടറിന്‍റെ ഉടമയായ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.


കേസ് പരിഗണിച്ച മഞ്ചേരി ജെ.എഫ്.സി.എം കോടതി ഡിസംബര്‍ ഏഴിന് ലിയാനക്ക് ജാമ്യം നല്‍കിയിരുന്നു. 50,000 ബോണ്ടിന്മേലുള്ള രണ്ടാള്‍ ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം. തുടർന്ന് വാദം പൂർത്തിയായ കേസിൽ വ്യാഴാഴ്ച കോടതി വിധി പറയുകയായിരുന്നു