പുതിയ വകദേഭം ഗുരുതരമെല്ലന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുന്‍ ഡയറക്ടറും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തി. 76 പേരില്‍ കണ്ടെത്തിയ വകഭേദം എക്‌സ്ബി1.16 എന്ന വകഭേദമാണോ എന്ന സംശയത്തിലാണ് വിദഗ്ദര്‍. പുതിയ വകദേഭം ഗുരുതരമെല്ലന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുന്‍ ഡയറക്ടറും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
രാജ്യത്തെ വിവിധ കൊവിഡ് വകഭേദം കണ്ടെത്തിയത്. കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചല്‍ പ്രദേശ് (1), ഒഡിഷ (1) എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്.ജനുവരിയിലാണ് ഇന്ത്യയില്‍ എക്‌സ് ബി1.16 വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കേസുകളായിരുന്നു ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഫെബ്രുവരിയില്‍ ഇത് 59 കേസുകളായി വര്‍ധിച്ചു. മാര്‍ച്ചില്‍ ഇതുവരെ 15 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍സകോഗ് വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വീണ്ടും വര്‍ധിക്കുകയാണ്.841 പേരാണ് ഇന്നലെ രോഗബാധിതരായി ചികിത്സ തേടിയത്. നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 5,389 ആയി വര്‍ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ 4.46 കോടി കൊവിഡ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരം. ഒരു ദിവസം ശരാശരി ഉണ്ടാകുന്ന പുതിയ കൊവിഡ് കേസുകള്‍ ഫെബ്രുവരിയേക്കാള്‍ ആറ് മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഫെബ്രുവരി 18 വരെയുള്ള കണക്ക് പ്രകാരം ദിവസേനയുള്ള കൊവിഡ് കേസുകളുടെ ശരാശരി 112 ആയിരുന്നെങ്കില്‍ മാര്‍ച്ച് 18 വരെയുള്ള കണക്കുകള്‍ പ്രകാരം 626 ആണ്.