കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ചരക്ക് തീവണ്ടിയുടെ ബോഗികൾ വേർപെട്ടു


ന്യൂസ് ട്രാക്കർ ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - NewsTracker@Ad
കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ചരക്ക് തീവണ്ടിയുടെ ബോഗികൾ വേർപെട്ടു


കാസർഗോഡ്: ചന്തേരയിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് തീവണ്ടിയുടെ ബോഗികൾ വേർപെട്ടു. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. മംഗലാപുരം ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേർപ്പെട്ടത്.

വണ്ടി ചന്തേര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോൾ ഏഴാമത്തെ ബോഗിയിൽ നിന്നുള്ള ബന്ധം വേർപെടുകയായിരുന്നു. എൻജിനും ഏഴു ബോഗികളും രണ്ട് കിലോമീറ്റർ ദൂരെ ഉദിനൂരിൽ എത്തിയാണ് നിർത്തിയത്. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ പിറകോട്ട് എടുത്ത് ബോഗികൾ കൂട്ടിച്ചേർത്തത്