ഇരിട്ടിയിൽ ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

ഇരിട്ടിയിൽ ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു 
ഇരിട്ടി : ഡോക്ടർമാർ നിരന്തരം അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് 17 ന് വെള്ളിയാഴ്ച  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളാ ഘടകത്തിന്റെ നേതൃത്വത്തിൽ  രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ  നടക്കുന്ന മെഡിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  മേഖലയിലെ ഡോക്ടർമാർ  ഇരിട്ടിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ഇനിയൊരു ആരോഗ്യപ്രവർത്തകനും അക്രമിക്കപ്പെടരുത്, അണിചേരാം നമുക്കൊന്നായ് എന്ന മുദ്രാവാക്യമുയർത്തി ഐ എം എ ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  നടന്ന പ്രതിഷേധത്തിന് യൂണിറ്റ് പ്രസിഡന്റ് ഡോ .രമേഷ് ഹരിഹരൻ, സിക്രട്ടറി രഞ്ജിത്ത് മാത്യു, സീനിയർ മെമ്പർ ഡോ. പി.വി. നായർ, ഡോ. ഇ.കെ. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.