വരൾച്ചക്ക് കരുതലായി എസ്. ഡി.പി.ഐ അയ്യപ്പൻകാവ് പുഴയിൽ തടയണ നിർമ്മിച്ചു.
കാക്കയങ്ങാട് : വേനൽക്കാലമായതോടെ വരൾച്ചക്ക് കരുതലായി എസ്. ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി അയ്യപ്പൻകാവ് പുഴയിൽ തടയണ നിർമ്മിച്ചു.പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, പുഴയിലെ ജലസ്രോദസ് ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പുഴയിൽ തടയണ നിർമ്മിച്ചത്. തടയണ നിർമ്മാനത്തോടെ പുഴയിൽ ജലം ഉയർത്താൻ സാധിക്കും. പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ വെളളം ഉയര്‍ന്ന് കുടിവെള്ള ക്ഷാമത്തിന് താല്‍കാലിക പരിഹാരം കാണാൻ കഴി യുമെന്നും, പുഴയെ ആശ്രയിക്കുന്ന വിവിധ പ്രദേശത്തുളളവര്‍ക്ക് തടയണ നിര്‍മ്മാണം ഉപകാരപ്പെടുമെന്നും തടയണ നിർമ്മാണം ഉൽഘാടനം ചെയ്ത അയ്യപ്പൻകാവ് വാർഡ് മെമ്പർ ഷഫീന മുഹമ്മദ് പറഞ്ഞു. എസ്. ഡി. പി. ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. പി. മുഹമ്മദ്, അയ്യപ്പൻകാവ് ബ്രാഞ്ച് പ്രസിഡന്റ് പി. നവാസ്, സുലൈമാൻ പാറക്കണ്ടം, പി. ഫൈസൽ, അഷീർ തുടങ്ങിയവർ നേതൃത്വം നൽകി.