പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ച് വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും
തളിപ്പറമ്പ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ച് വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും. ഇരിട്ടി വിളമന സ്വദേശിയും പാപ്പിനിശ്ശേരി ചുങ്കത്ത് വാടകക്ക് താമസക്കാരനുമായിരുന്ന പിലാക്കൽ വീട്ടിൽ ഷിൽജിത്ത് ഇമ്മാനുവലി (25)നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2017 ആഗസ്തിനും 2018 ഫ്രിബ്രവരിക്കും ഇടയിലുള്ള ഒരു ദിവസം ആന്തൂർ നഗരസഭ പരിധിയിലെ പെൺകുട്ടി താമസിക്കുന്ന ക്വാട്ടേർസിൽ അതിക്രമിച്ച് കയറി മാറിടത്തിൽ പിടിക്കുകയും ഉമ്മ വെക്കുകയും ലൈംഗീക അതിക്രമം നടത്തുകയുമായിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി രണ്ട് വർഷത്തിന് ശേഷം കോടതിയിൽ കീഴടങ്ങുയായിരുന്നു. അന്നത്തെ തളിപ്പറമ്പ എസ്.ഐ. കെ.കെ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾ ജോസ് ഹാജരായി.