എഐവൈഎഫ് ഇരിട്ടി വൈഡ് ലൈഫ് ഓഫീസിലേക്ക് മാർച്ച് നടത്തി.

എഐവൈഎഫ് ഇരിട്ടി വൈഡ് ലൈഫ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഇരിട്ടി: സംസ്ഥാന ഗവർമെൻറ് പ്രഖ്യാപിച്ച ആനമതിൽ, ഫെൻസിംഗ് നിർമ്മാണം ഉടൻ ആരംഭിക്കുക, മനുഷ്യരുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കുക, വന്യമൃഗ ആക്രമണത്തിൽ നിന്ന് നാടിനെ രക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. വി സന്തോഷ് അധ്യക്ഷത വഹിച്ചു, കെ വി സാഗർ, പായം ബാബുരാജ്, കെ വി പ്രശോഭ്, സന്തോഷ് ബ്ലാത്തൂർ, പ്രജീഷ് പടിയൂർ സംസാരിച്ചു.