
കോട്ടയം : രണ്ടേകാൽ വയസ്സുകാരനെ അച്ഛൻ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. കോട്ടയം മൂന്നിലവ് സ്വദേശിക്കെതിരെ കുഞ്ഞിൻറെ അമ്മ രംഗത്ത്. ഇടുക്കി മുണ്ടിയെരുമ സ്വദേശിയാണ് പരാതി നൽകിയത്. നാലര വയസ്സുള്ള മൂത്ത മകളെയും അച്ഛൻ ശാരീരികമായി ഉപദ്രവിക്കുന്നതായും പരാതിയുണ്ട്.
മുണ്ടിയെരുമ താന്നിമൂട് സ്വദേശിയുടെ രണ്ടേകാൽ വയസ്സുള്ള കുഞ്ഞിനെയാണ് അച്ഛൻ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി അമ്മ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നിലവിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഭർത്താവിൻറെയും ഭർതൃമാതാവിൻറെയും പീഡനം സ്ഥിരമായതോടെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ യുവതി ശ്രമിച്ചു. ഇതു കണ്ട ഇരുവരും ചേർന്ന് ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു.
പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും ഇവർ സമ്മതിച്ചില്ല. 2017 ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നാലര വയസ്സുള്ള പെൺകുട്ടിയുമുണ്ട്. വിവാഹത്തിന് ശേഷം ശാരീരിക ഉപദ്രവം സ്ഥിരമായതിനെ തുടർന്ന് 2020 ൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഭർത്താവിൻറെ പോലീസ് ഉദ്യോഗസ്ഥയായ സഹോദരി ഇടപെട്ട് കേസ് അട്ടമറിച്ചുവെന്നും യുവതി പറയുന്നു. കുട്ടിയെ പൊള്ളിച്ച് സംഭവത്തിൽ മേലുകാവ് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.