മട്ടന്നൂർ പഴശ്ശിയിൽ തീപ്പിടുത്തം

മട്ടന്നൂർ പഴശ്ശിയിൽ തീപ്പിടുത്തം



തലശ്ശേരി മട്ടന്നൂർ റോഡിൽ പഴശ്ശിയിൽ അന്നപൂർണ ഹോട്ടലിന് മുൻവശത്തെ പറമ്പിൽ തീപിടുത്തം. മട്ടന്നൂർ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു ഇവിടെ ആദ്യത്തെ തീപിടുത്തം. പിന്നീട് ഫയർ ഫോഴ്സ് തീയണച്ചു പോയതിനു ശേഷം ഉച്ചക്ക് 12 മണിയോട് കൂടി രണ്ടാമതും ഇതേ സ്ഥലത്ത് തീ പടരുകയായിരുന്നു. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്. ആർക്കും സംഭവത്തിൽ പരിക്കില്ല.