ഇരിട്ടി: ചാവശ്ശേരി യൂണിറ്റ്കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്.-സംയുക്താഭിമുഖ്യത്തിൽ റമളാൻ കിറ്റ് വിതരണവും പ്രഭാഷണവും നടത്തി. പത്തൊമ്പതാം മൈലിൽ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. കട്ടേരി മുഹമ്മദ് അധ്യക്ഷനായി. സിദ്ദിഖ് മഹമൂദി പ്രഭാഷണം നടത്തി. അബൂബക്കർ മുസ്ല്യാർ ഏളന്നൂർ, ശംസുദ്ദിൻ മൗലവി, എം.കെ.ഇസ്മായിൽ ഹാജി, നദീർ മദനി, അസീർ സഅദി, സാദിഖ്, പി.സി.റസാഖ് എന്നിവർ സംസാരിച്ചു.