ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി, മോദിയുമായി കൂടിക്കാഴ്ച നടത്തും

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി, മോദിയുമായി കൂടിക്കാഴ്ച നടത്തും


ദില്ലി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ജപ്പാൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു.  നയതന്ത്രതല ച‍ർച്ചകളില്‍ പങ്കെടുക്കുന്ന ഫുമിയോ കിഷിദ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

പസഫിക് മേഖലയിലെ വെല്ലുവിളികളെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ച നടക്കും. സെപ്റ്റംബറില്‍ നടക്കുന്ന ജി20 ഉച്ചകോടിയും കൂടിക്കാഴ്ചയില്‍ ചർച്ചയാകും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നയതന്ത്രതല ചർച്ചയില്‍ തീരുമാനമുണ്ടാകും