ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി; മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്തിയത് കോഴിക്കോട്സ്വ ദേശി

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി; മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്തിയത്  കോഴിക്കോട്സ്വ ദേശി മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി സ​ഹീ​റി​ൽനി​ന്നാ​ണ് അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഡി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റി​ൽനി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ബു​ദാ​ബി​യി​ൽനി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി സ​ഹീ​റി​ൽനി​ന്നു സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ല് ഗു​ളി​കകളാക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലായിരുന്നു. പി​ടി​കൂ​ടു​മ്പോ​ൾ 1069 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 922 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 51,30,930 രൂ​പ വ​രും